Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant Attacked

ആനക്കലി: ഭ​യ​ന്ന് ടെ​റ​സി​ൽ അ​ന്തി​യു​റ​ങ്ങി​യ കുടുംബം വീ​ട്ടി​ലേ​ക്കു മാ​റി​യ​ത് ര​ണ്ടു ദി​വ​സം മു​ന്പ്

ഇ​​​രി​​​ട്ടി: പു​​​ന​​​ര​​​ധി​​​വാ​​​സ മി​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച ര​​​ണ്ടു മു​​​റി വീ​​​ടു​​​ണ്ടാ​​​യി​​​ട്ടും അ​​​നീ​​​ഷും മ​​​ക​​​നും ഭാ​​​ര്യ​​​യും ര​​​ണ്ടു ​ദി​​​വ​​​സം മു​​​ന്പു വ​​​രെ അ​​​ന്തി​​​യു​​​റ​​​ങ്ങി​​​യ​​​ത് വീ​​​ടി​​​ന്‍റെ ടെ​​​റ​​​സി​​​ലാ​​​യി​​​രു​​​ന്നു. ആ​​​ന​​​യെ പേ​​​ടി​​​ച്ചാ​​​ണ് ഇ​​​വ​​​ർ ടെ​​​റ​​​സി​​​ൽ കി​​​ട​​​ന്നു​​​റ​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​ത്.

ഇ​​​വ​​​ർ മാ​​​ത്ര​​​മ​​​ല്ല മേ​​​ഖ​​​ല​​​യി​​​ലെ കു​​​ടും​​​ബ​​​ങ്ങ​​​ൾ എ​​ല്ലാ​​വ​​രും ടെ​​​റ​​​സി​​​ലാ​​​ണ് അ​​​ന്തി​​​യു​​​റ​​​ങ്ങു​​​ന്ന​​​ത്. ര​​​ണ്ടു​ ദി​​​വ​​​സ​​​മാ​​​യി മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ ചാ​​​റ്റ​​​ൽ മ​​​ഴ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് അ​​​നീ​​​ഷും ഭാ​​​ര്യ​​​യും മ​​​ക​​​നും ഉ​​​റ​​​ക്കം വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്ക് മാ​​​റി​​യ​​​ത്.

ഇ​​​താ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്. വീ​​​ടി​​​ന്‍റെ പി​​​ന്നി​​​ൽ 20 മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ശു​​ചി​​മു​​റി​​യി​​ലേ​​ക്കു മ​​​ക​​​നെ മൂ​​​ത്ര​​​മൊ​​​ഴി​​​പ്പി​​​ക്കാ​​​ൻ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു​​വേ​​​ണ്ടി​​​യാ​​​ണ് അ​​​നീ​​​ഷും ഭാ​​​ര്യ അ​​​മ്പി​​​ളി​​​യും പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ ഇ​​​റ​​​ങ്ങി​​​യ​​​ത്.

പ്ര​​​ധാ​​​ന വാ​​​തി​​​ൽ തു​​​റ​​​ന്ന് മൂ​​​വ​​​രും മു​​​റ്റ​​​ത്തി​​​റ​​​ങ്ങി ബാ​​​ത്റൂ​​​മി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​ടെ​​യാ​​ണു ദു​​​ര​​​ന്തം. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ശേ​​​ഷം ആ​​​ന​​​യെ പേ​​​ടി​​​ച്ച് വീ​​​ടി​​​നു വെ​​​ളി​​​യി​​​ൽ ഇ​​​റ​​​ങ്ങാ​​​ൻ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​റ​​​ള​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ൾ.

ആ​​​റ​​​ള​​​ത്തെ വീ​​​ടു​​​ക​​​ളു​​​ടെ​​​യെ​​​ല്ലാം പു​​​റ​​​ത്താ​​​ണ് ശു​​ചി​​മു​​റി ഉ​​​ള്ള​​​ത്. അ​​​നീ​​​ഷി​​​ന്‍റെ മ​​​ര​​​ണ​​​ത്തോ​​​ടെ ആ​​​ന​​​യെ പേ​​​ടി​​​ച്ച് രാ​​​ത്രി​​​യി​​​ൽ എ​​​ങ്ങ​​​നെ വെ​​​ളി​​​യി​​​ൽ ഇ​​​റ​​​ങ്ങും എ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ആ​​​റ​​​ള​​​ത്തെ കു​​​ടും​​​ബം.

വീ​​​ണ്ടും ജീ​​​വ​​​നെ​​​ടു​​​ത്ത​​​ത് കൊ​​​ല​​​യാ​​​ളി മോ​​​ഴ ആ​​​ന

ഇ​​​ര​​​ട്ടി: ആ​​​റ​​​ളം പു​​​ന​​​ര​​​ധി​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ മ​​​നു​​​ഷ്യ​​​ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യാ​​​യി മോ​​​ഴ​​​യാ​​​ന. അ​​​നീ​​​ഷി​​​ന്‍റെ​​​യും മ​​​ര​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ കൊ​​​ല​​​യാ​​​ളി​​​യാ​​​യ മോ​​​ഴ​​​യാ​​​ന ത​​​ന്നെ.​ ആ​​​ന​​​യെ പി​​​ടി​​​കൂ​​​ടി സ്ഥ​​​ല​​​ത്തു​​​നി​​​ന്നു മാ​​​റ്റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യം അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടു​​​ത്ത ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി അ​​​നീ​​​ഷ്. മേ​​​ഖ​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 15 പേ​​​രു​​​ടെ ജീ​​​വ​​​ൻ എ​​​ടു​​​ത്ത​​​തി​​​ൽ മോ​​​ഴ​​​യാ​​​ന​​​യാ​​​ണെ​​​ന്ന് ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ നി​​​ര​​​ന്ത​​​രം പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ 2025 ഫെ​​​ബ്രു​​​വ​​​രി 23ന് ​​​വെ​​​ള്ളി- ലീ​​​ല ദ​​​മ്പ​​​തി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടെ കൊ​​​ന്ന​​​ത് മോ​​​ഴ​​​യാ​​​ന​​​യാ​​​ണെ​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. മ​​​ര​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ വ​​​നം​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ മു​​​ന്നി​​​ലും പ്ര​​​ധാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​യി മോ​​​ഴ​​​യാ​​​ന​​​യെ പി​​​ടി​​​കൂ​​​ടി മാ​​​റ്റ​​​ണ​​​മെ​​​ന്ന് എ​​​ല്ലാ​​​വ​​​രും ഒ​​​ന്ന​​​ട​​​ങ്കം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഉ​​​റ​​​പ്പും ല​​​ഭി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ആ​​​ന മ​​​തി​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​തേ പ​​​രി​​​ഗ​​​ണ​​​ന മാ​​​ത്ര​​​മാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലും ല​​​ഭി​​​ച്ച​​​ത്. കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്ന​​​ത്തെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ മാ​​​ത്രം ഒ​​​തു​​​ങ്ങി. ഇ​​​ന്ന​​​ലെ അ​​​നീ​​​ഷി​​​ന്‍റെ ജീ​​​വ​​​നെ​​​ടു​​​ത്ത​​​തും ഇ​​​തേ മോ​​​ഴ​​​യാ​​​ന​​​യാ​​​ണ്. മേ​​​ഖ​​​ല​​​യി​​​ൽ മോ​​​ഴ​​​യാ​​​ന​​​യെ കൂ​​​ടാ​​​തെ നാ​​​ലോ​​​ളം ആ​​​ന​​​ക​​​ളാ​​​ണു പ്ര​​​ശ്ന​​ക്കാ​​​രാ​​​യി ഉ​​​ള്ള​​​ത്. ക​​​ല്ലേ​​​രി​​​ക്കൊ​​​മ്പ​​​ൻ, മൊ​​​ട്ടു കൊ​​​മ്പ​​​ൻ, സൂ​​​ചി​​ക്കൊ​​​മ്പ​​​ൻ, കോ​​​രി കൊ​​​മ്പ​​​ൻ എ​​​ന്നീ ആ​​​ന​​​ക​​​ളാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഭീ​​​ഷ​​​ണി പ​​​ര​​​ത്തു​​​ന്ന​​​ത് ഇ​​​വ​​​യെ​​​ല്ലാം പി​​​ടി​​​കൂ​​​ടി ഫാ​​​മി​​​ൽ​​നി​​​ന്നും മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​ണ് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.

Latest News

Corehub Up